ശ്വാസകോശസംബന്ധമായരോഗങ്ങൾക്കുളള ഭക്ഷണക്രമം
മൂന്നുനേരം ഭക്ഷണം കൂടുതലായി കഴിക്കുന്നതിന് പകരം ചെറിയ അളവിൽ ആറുനേരം ഭക്ഷണം കഴിക്കുന്നത് അമിതമായി വയറുനിറയുന്നതിനെ തടയുന്നു
നിറഞ്ഞവയർ ശ്വാസകോശത്തിന്റെ ഡയഫ്രത്തിനെ തള്ളുന്നതിനാൽ സുഗമമായ ശ്വാസോച്ഛ്വാസത്തെ വിഷമതയിലാക്കുന്നു
ശ്വാസംമുട്ടലും വായുവിഴുങ്ങലും തടയുന്നതിനായി സാവധാനം കഴിക്കുകയും ചവയ്ക്കുകയും ചെയ്യുക
ശ്വാസകോശ മർദ്ദംകുറയ്ക്കാൻ നിവർന്നിരുന്ന് ഭക്ഷണം കഴിക്കുക
ഭക്ഷണത്തിനിടയിൽ വെള്ളംകുടിക്കുന്നത് ഒഴിവാക്കുക. ഇത് വയർ നിറയുന്നതിനു കാരണമാകുന്നു
ശ്വാസോച്ഛ്വാസം തകരാറിലാക്കുകയും വയർസ്തംഭനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്യാസ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക. ഉദാ കിഴങ്ങുവർഗ്ഗങ്ങൾ, കോളീഫ്ലവർ, കാബേജ്, സവാള, ബീൻസ്, ചോളം, പട്ടാണി, കക്കിരിക്ക, തണ്ണിമത്തൻ കൂടാതെ എണ്ണപ്പലഹാരങ്ങൾ
അമിതമായ ഉപ്പിന്റെ ഉപയോഗം ശരീരത്തിൽ നീർവീക്കം വർദ്ധിപ്പിക്കുകയും ശ്വാസോച്ഛ്വാസത്തെ തടസ്സപ്പെടുത്തുകയും ചെയ്യും
മരുന്നിന്റെ ഫലത്തെ തടസ്സപ്പെടുത്തുന്ന കഫീൻ അടങ്ങിയ ലഘുപാനീയങ്ങൾ ഒഴിവാക്കുക. ഉദാ കാപ്പി, ചായ, സോഡ, കോളകൾ, എനർജി ഡ്രിങ്ക്സ് തുടങ്ങിയവ
പോഷക സമ്പുഷ്ടമായ പ്രാതൽ ശീലമാക്കുക
അസ്ഥികളുടെ ആരോഗ്യ സംരക്ഷണത്തിന് വിറ്റാമിൻ ഡി, കാൽസ്യം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ശീലമാക്കുക
മാംസ്യം അടങ്ങിയിട്ടുള്ള മാംസം, മൽസ്യം, മുട്ട, പയറുവർഗ്ഗങ്ങൾ, പാലും, പാലുൽപ്പന്നങ്ങളും ധാരാളമായി ഉൾപ്പെടുത്തുക
കൊഴുപ്പു നീക്കം ചെയ്ത പാൽപ്പൊടി ചൂടുപാലിലോ ധാന്യങ്ങളിലോ സൂപ്പുകളിലോ ചേർക്കുക
സൂപ്പുകളിലും മറ്റുമായി ചെറുതായി അരിഞ്ഞ രൂപത്തിൽ മുട്ട, മാംസം, ചീസ്, പയറുവർഗ്ഗങ്ങൾ എന്നിവ ചേർക്കുന്നത് മാംസ്യംവർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
പലഹാരങ്ങളുടെ കൂടെ അണ്ടിപ്പരിപ്പുകളും പീനട്ട്ബട്ടർ, ചീസ് തുടങ്ങിയവ ചേർക്കുന്നത് നല്ലതാണ്
ഒമേഗാ ഫാറ്റി ആസിഡുകൾ അടങ്ങിയ ചെറുമത്സ്യങ്ങൾ ഉൾപ്പെടുത്തുക. ഉദാ അയല, മത്തി, കോര, ചൂര ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള പഴവർഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു.
അണ്ടിപ്പരിപ്പുകളും എണ്ണക്കുരുക്കളും ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇവയിൽ അടങ്ങിയിട്ടുള്ള എണ്ണ കഫം കുറയ്ക്കാൻ സഹായിക്കുന്നു. ഉദാ ബദാം, അക്രോട്ട്, മത്തൻകുരു, ഫ്ളാക്സിഡ് തുടങ്ങിയവ
ബേക്കറി പലഹാരങ്ങൾ (റൊട്ടി, ബിസ്കറ്റ്, കേക്ക്, പീസാ)
കറിയുപ്പ്, അപ്പക്കാരം, ബേക്കിങ് പൗഡർ, അജിനോമോട്ടോ
ഉപ്പടങ്ങിയ വെണ്ണ, ചീസ്
ഉപ്പടങ്ങിയ അണ്ടിപ്പരിപ്പ്, ചിപ്സ്, മിക്സ്ചർ, പപ്പടം
റെഡിമെയ്ഡ് സാധനങ്ങളായ റെഡിമെയ്ഡ് സൂപ്പ്, ന്യൂഡിൽസ്, അച്ചാറിലിട്ട പച്ചക്കറികൾ
മാംസാവയവങ്ങൾ (വ്യക്ക,കരൾ) ഷെൽഫിഷ് (ഞണ്ട്, ചെമ്മീൻ, കല്ലുമ്മക്കായ,കക്ക, മീൻ, അച്ചാർ, ഉണക്കമീൻ
ശീതളപാനീയങ്ങൾ സോഡ,സ്ക്വാഷ് മുതലായവ
സോസ്, അച്ചാറുകൾ, ചട്നി, മയോണസ്, സാലഡ്, ഡ്രെസ്സിങ് ഇതിനെല്ലാത്തിനും പകരം ചെറുനാരങ്ങ, വിനാഗിരി, കുരുമുളകുപൊടി, പുളി തുടങ്ങിയവയുപയോഗിച്ച് സാലഡ് തയ്യാറാക്കുക.
സോഡിയം മിതമായുള്ള ഭക്ഷണം
അവൽ, ചോളം, കോൺഫ്ളേക്സ്
പരിപ്പുകൾ, ചെറുപയർ, കടല, തുവരപ്പരിപ്പ്, മണിക്കടല, കടലപ്പരിപ്പ്
കോഴിയിറച്ചി, മുട്ട, മീൻ
പാൽ, തൈര്
പച്ചക്കറികൾ ബീറ്റ്റൂട്ട്, കാരറ്റ്, മുള്ളങ്കി, തക്കാളി, ചീര, കോളിഫ്ലവർ, ചെറുചീര
പഴങ്ങൾ - കൈതച്ചക്ക, മാങ്ങാ, തണ്ണിമത്തൻ, വാഴപ്പഴം.
സോഡിയം കുറവുള്ള ഭക്ഷണം
അരി, ഗോതമ്പ്, മുത്താറി, ബാർലി, സേമിയ, അവൽ, റവ
വെള്ളപയർ, മുതിര
പച്ചക്കറികൾ പട്ടാണി, കാബേജ്, വഴുതനങ്ങ, വെണ്ടക്ക, ബീൻസ്, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, വെള്ളരിക്ക, വലിയ ഉള്ളി, ചേന, പച്ചക്കായ
പഴങ്ങൾ നെല്ലിക്ക, പപ്പായ, ഓറഞ്ച്, പേരക്ക, സപ്പോട്ട
കോഴിക്കോട് ടൗൺ ശിശുസൗഹൃദജനമൈത്രീ പോലീസ് സ്റ്റേഷൻ, ജുവനൈൽ വിംഗ്കോഴിക്കോട് സിറ്റിയുടെ ആഭിമുഖ്യത്തിൽ പി.വി.എസ് ആശുപത്രിയുടെ സഹകരണത്തോടെ കുട്ടികൾക്കായി സൗജന്യമെഡിക്കൽ ക്യാമ്പ് നടത്തി. ടൗൺ സി.ഐ പി.എം മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.ഷിനാസ് കാസിം, ഡോ.പി. ബജ് ല ബഷീർ എന്നിവർരോഗികൾക്ക് പരിശോധന നടത്തി.
ശ്രീ പി.വിശ്വനാഥൻ, പി.മമ്മത് കോയ, കെ.പ്രസാദ്, കെ.സുമേഷ് എന്നിവർ പ്രസംഗിച്ചു. എൻ.രാധാകൃഷ്ണൻ, കെ.കെ സുമേഷ് കുമാർ, അഫ്തർ അറയ്ക്കൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
ചെറിയ അളവിൽ ഇടവിട്ടുള്ള ആഹാരരീതി സ്വീകരിക്കുക (ദിവസേന 5-6 തവണകളായി ഭക്ഷണം കഴിക്കുക)
ഭക്ഷണം കഴിക്കാതിരിക്കുന്നതും ഉപവസിക്കുന്നതും ഒഴിവാക്കുക
പ്രഭാതത്തിലെ അസ്വസ്ഥതകളും ഓക്കാനവും ഒഴിവാക്കാൻ
ചെറിയ അളവിൽ ഖരരൂപത്തിലുള്ള അന്നജങ്ങളായ ബിസ്കറ്റ്,റസ്ക് പഴങ്ങൾ മുതലായവ ഭക്ഷണത്തിനുമുമ്പ് കഴിക്കുക
അതുപോലെത്തന്നെ വറുത്തതും ധാരാളം മസാലകളടങ്ങിയ ഭക്ഷണണങ്ങളും ഒഴിവാക്കുക
ഗർഭിണികൾക്ക് ധാരാളം മാംസ്യം ലഭിക്കുന്നതിന് കൊഴുപ്പില്ലാത്ത മാംസം, പാല്, പാലുൽപന്നങ്ങളും, മത്സ്യം, പയറുവർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, സോയാബീൻ ഉണങ്ങിയ പഴങ്ങൾ എന്നിവ ഉൾപ്പെടുത്തുക വർദ്ധിച്ചുവരുന്ന ഇരുമ്പിന്റെ ആവശ്യകതക്കായി ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഇലവർഗ്ഗങ്ങൾ, ഉണങ്ങിയ പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, മത്സ്യം, മുട്ട മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
ഗർഭകാലങ്ങളിൽ കണ്ടുവരാറുള്ള മലബന്ധം ഒഴിവാക്കുവാൻ നാരുകൾ അടങ്ങിയ ഭക്ഷണം (ദിവസവും 5- 6 തവണകളിലായി പഴങ്ങളും പച്ചക്കറികളും) കൂടുതലായി കഴിക്കുക
കൊഴുപ്പ് കലർന്ന ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ വർജിക്കുക.
ധാരാളം വെള്ളം കുടിക്കുക
കാപ്പി, ചായ, ശീതളപാനീയങ്ങൾ മുതലായവ ഒഴിവാക്കുക
ഉറങ്ങുന്നതിനു 2- 3മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക.
ഗർഭകാലങ്ങളിൽ 12-13 കിലോ ഭാരം കൂടുന്നത് അഭിലഷണീയമാണ്
എങ്കിലും പല കാരണങ്ങൾ കൊണ്ടും ഇതിനു വ്യത്യാസം വരാം
By : Ms. Athira Babu - Clinical Dietitian
For Booking : 0495-3011109, 0495-3011232, 70 1212 1414